

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം ജില്ലാ കേന്ദ്ര കലാസമിതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കലാകാരൻമ്മാരായ കോ – ഓർഡിനേറ്റർ മാർക്കുള്ള ശില്പശാല ഭാരത് ഭവനിൽ നടന്നു. സർവ്വേശ്വരന്റെ രംഗാവതരണ നൃത്തത്തോടു കൂടി ആരംഭിച്ച ശില്പശാല സംഗീത അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്.ഗീതഅദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ സെക്രട്ടറി ബി.എൻ സൈജുരാജ് സ്വാഗതം ആശംസിച്ചു.

പ്ലാനിംഗ് ബോർഡ് എസ്.ആർ.ജി അംഗം നന്ദകുമാർ, വൈലോപ്പിള്ളി സംസ്കൃതിഭവൻ സെകട്ടറി മനേക്ഷ്, സംസ്കാരികക്ഷേമനിധി ലെയ്സൺ ഓഫീസർ ശ്രീകാന്ത്, സംഗീത അക്കാദമി സൂപ്രണ്ട് വാറ്റുകുളം ഷാജി ജോസഫ് എന്നിവർ വിഷയാവതരണം നടത്തി. നഗരസഭ,മുനിസിപ്പൽ, ബ്ലോക്ക് തലത്തിൽ ചുമതലയുള്ള ജില്ലാ എക്സി.കൂട്ടീവ്അംഗങ്ങുടെ അദ്ധ്യക്ഷതയിൽ ഓരോ ഗ്രൂപ്പായി ഇരുന്ന് ചർച്ച ചെയ്ത് ബ്ലോക്ക് തല പ്രവർത്തന കലണ്ടർ രൂപപ്പെടുത്തുകയും ഓരോ കൺവീനർമാർ അവതരിപ്പിക്കുകയും അതിൽ നിന്ന് ജില്ലാ പ്രവർത്തന കർമ്മ പരിപാടി തയ്യാറാക്കുകയും ചെയ്തു.

ജില്ലാ തലത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെ.എസ്.എൻ.എ കലാകാര വാട്ട്സ് ആപ്പ് ഗ്രൂപ്പ് നിലവിൽ വന്നു. ജനപ്രതിനിധികളുടെ യോഗം, കലാകാര യോഗങ്ങൾ, ജില്ലാ കലാകാര ഡയറക്ടറി, അഫിലിയേഷൻ പുതുക്കൽ,ചേർക്കൽ, കേളിമാസികവരിസംഖ്യ ചേർക്കൽ, സാംസ്ക്കാരികക്ഷേമനിധിയിൽ ചേരൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രോജക്ടുകളിൽ ഇടപെടൽ,മെഗാകലാകാരസംഗമഷോകൾ, സ്വാഗതസംഘ രൂപീകരണ യോഗങ്ങൾ എന്നിവയ്ക്കുളളില്ലാതല കലണ്ടർ ശില്ലശാലയിൽ രൂപപ്പെടുത്തി,ശ്രീ. തൊഴുവൻകോട് ജയന്റെനേതൃത്വത്തിൽ ആത്മബന്ധം എന്ന മികച്ച നാടകം അവതരിപ്പിച്ചു, ശില്പശാലയിൽ ജില്ലാ ഭാരവാഹിളായ സുന്ദർ മേലയിൽ, ജയൻ തൊഴുവൻകോട്, സർവ്വേശ്വരൻകരുംകുളം ബാബു, ജയരാജ് ജയഗിരി,ശോഭരാജ്, കവിത.എസ്, നവമി.ബി, എന്നിവർ നേതൃത്ത്വം നല്കി. ജില്ലാ ജോയിന്റ് സെക്രട്ടറി കരുംകുളം ബാബു പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി.
