Breaking News

ഗുരുദേവ ദര്‍ശനം പോലെ തീര്‍ത്ഥാടന ലക്ഷ്യവും പ്രധാനമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

വര്‍ക്കല: ഗുരുദേവ ദര്‍ശനം പോലെ തീര്‍ത്ഥാടന ലക്ഷ്യവും പ്രധാനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 91-മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക ജീവിയായ മനുഷ്യന്‍ ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങള്‍ ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം, സാമൂഹികം, വ്യാവസായികം തുടങ്ങിയ മേഖലകളില്‍ മനുഷ്യന്‍ പുരോഗതി പ്രാപിക്കണമെന്ന് ഗുരു നിഷ്‌കര്‍ഷിച്ചത്. അതിന്റെ ഭാഗമായാണ് ഈ വിഷയങ്ങളെല്ലാം ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സമ്മേളനങ്ങളും സംവാദങ്ങളും നടത്തണമെന്ന് ഗുരുദേവന്‍ നിര്‍ദേശിച്ചത്. ഓരോ വ്യക്തിക്കും അറിവും ആശയവും സമാഹരിച്ച് അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനുള്ള അസുലഭ അവസരമാണ് ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ കൈവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *