Breaking News

ശിവഗിരി തീര്‍ത്ഥാടനം അറിവിന്റെ തീര്‍ത്ഥാടനമായി മാറണമെന്ന് പി.കെ.കൃഷ്ണദാസ്

വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനം അറിവിന്റെ തീര്‍ത്ഥാടനമായി മാറണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്. 91-മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് പ്രകാശമാണ്. ഭൗതികമായ പ്രകാശം പോലെ മനുഷ്യന്റെ മനസ്സുകളില്‍ ആത്മീയമായ പ്രകാശം നിറയ്ക്കുക എന്നതാവാം ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഉദ്ദേശിച്ചതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. മനുഷ്യന്റെ മനസിലും ഹൃദയത്തിലും ചിന്തയിലും പ്രകാശമുണ്ടാവണം. ഗുരുദേവ ദര്‍ശനം കാലിക പ്രാധാന്യമുള്ളതും കാലത്തിന് അതീതവും ദേശാതീതവുമാണ്. ഗുരുദേവ ദര്‍ശനങ്ങള്‍ മലയാളിക്ക് മാത്രമല്ല ലോക മാനവരാശിക്കുതന്നെ വെളിച്ചം പകരുന്നതാണ്. ഗുരുദേവ ദര്‍ശനമെന്നത് സനാതന ധര്‍മ്മം തന്നെയാണ്. സനാതന ധര്‍മ്മത്തിലൂന്നി നിന്നുകൊണ്ടാണ് ഗുരുദേവന്‍ തന്റെ ദര്‍ശനങ്ങളിലൂടെ സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തിയത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *