Breaking News

ശ്രീനാരായണ ഗുരുദേവന്‍ കാലത്തിന് മുന്നേ നടന്ന മഹദ് വ്യക്തിത്വം: അഡ്വ.വി.ജോയി

വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്‍ കാലത്തിന് മുന്നേ നടന്ന മഹദ് വ്യക്തിത്വമെന്ന് അഡ്വ.വി.ജോയി എം.എല്‍.എ. 91-മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും ഇരുന്നൂറോ മുന്നൂറോ വര്‍ഷങ്ങള്‍ക്കപ്പുറം ലോകത്ത് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ് ഗുരുദേവന്‍ മുന്‍കൂട്ടി കണ്ട് ഗുരുദേവ ദര്‍ശനങ്ങളായി നമുക്ക് പകര്‍ന്നു തന്നത്. ശിവഗിരി മഠവുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നുണ്ട്-അഡ്വ.വി.ജോയി പറഞ്ഞു. അടുത്ത തീര്‍ത്ഥാടനത്തിന് എത്തുമ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന ആഡിറ്റോറിയം അത്യാധുനിക സംവിധാനങ്ങളുള്ള ആഡിറ്റോറിയമായി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭക്തജനങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ശിവഗിരിയിലേക്ക് എത്താന്‍ തൊടുവേ പ്രദേശത്തുകൂടി അപ്രോച്ച് റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അഡ്വ.വി.ജോയി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *