Breaking News

ശിവഗിരി തീര്‍ത്ഥാടനം സമാധാന പര്‍വ്വത്തിലേക്കുള്ള യാത്രയാണെന്ന് രമേശ് ചെന്നിത്തല

വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനം സമാധാന പര്‍വ്വത്തിലേക്കുള്ള യാത്രയാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. ശിവഗിരിയിലെത്തി ഗുരുപൂജയര്‍പ്പിച്ച് മടങ്ങുമ്പോള്‍ പറഞ്ഞു വിവരിക്കാനാവാത്തത്രയും മനസമാധാനമാണ് തനിക്ക് ലഭിച്ചിട്ടുള്ളതന്നും അദ്ദേഹം പറഞ്ഞു. 91-മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ആശംസാപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലുഷിതമായ സാഹചര്യങ്ങളില്‍ വ്രണിത ഹൃദയങ്ങള്‍ക്ക് ആശ്വാസം തേടിയെത്താവുന്ന ഒരിടമാണ് ശിവഗിരി. തീര്‍ത്ഥാടനം വര്‍ക്കല ശിവഗിരിയിലാണ് നടക്കുന്നതെങ്കിലും ലോകം മുഴുവന്‍ അതിന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന അതിമഹത്തായ ദര്‍ശനത്തിലൂന്നിയാണ് സമൂഹത്തിന്റെ പുരോഗതി ഗുരുദേവന്‍ വിഭാവനം ചെയ്തത്-ചെന്നിത്തല അഭിപ്രായപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *