

വര്‍ക്കല: 91 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീനാരായണ ഗുരു നമുക്ക് തെളിച്ചുതന്ന വിളക്കാണ് ശിവഗിരി തീര്‍ത്ഥാടനമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.സോമനാഥ്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തേജസ് ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 91-മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിദ്യഭ്യാസം, ശാസ്ത്രം, തൊഴില്‍, ആരോഗ്യം, ശുചിത്വം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത് സമൂഹത്തിനാകെ ഗുണം ചെയ്യുന്നതാണെന്നും അതുകൊണ്ടുതന്നെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും ഡോ.സോമനാഥ് അഭിപ്രായപ്പെട്ടു.


