Breaking News

സഹകരണസംഘം പ്രസിഡൻറ് ആയി സി.ദേവരാജൻ ചുമതലയേറ്റു.

ആറ്റിങ്ങൽ: അവനവഞ്ചേരി കൈത്തറി നെയ്ത്ത് സഹകരണസംഘം കിപ്തം നമ്പർ 3462-ൽ നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതി അംഗങ്ങളായി ആർ.ഗിരിജ, റ്റി. വസന്ത, പി.ശാന്തകുമാരി, എ. ഉണ്ണികൃഷ്ണൻ നായർ, സി.ദേവരാജൻ, എസ്. സുജിൻ, കെ.കൃഷ്ണൻകുട്ടി എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഭരണസമിതിയുടെ പ്രസിഡന്റായി സി. ദേവരാജനെയും, വൈസ് പ്രസിഡന്റായി കെ. കൃഷ്ണൻകുട്ടിയെയും ഐക്യകണ്ടേന തിരഞ്ഞെടുത്തു. സി.പി.ഐ(എം) ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി അംഗവും, കർഷകസംഘം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറിയുമാണ് പ്രസിഡന്റായി ചുമതലയേറ്റ സി. ദേവരാജൻ.

Related posts

Leave a Reply

Your email address will not be published. Required fields are marked *