

ശിവഗിരി :ശ്രീനാരായണ ഗുരുദേവൻ കൽപ്പിച്ച അനുവദിച്ച ശിവഗിരി തീർത്ഥാടനം 91 ന്റെ നിറവിലാണ്. ഈ വർഷം ഡിസംബർ 15 മുതൽ ജനുവരി അഞ്ചുവരെ തീർത്ഥാടന ദിനങ്ങൾ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ഡിസംബർ 30 31 ജനുവരി 1 തീയതികളിൽ തീർത്ഥാടനത്തിന്റെ മുഖ്യ പരിപാടികൾ നടക്കും അറിവിൻറെ തീർത്ഥാടനം ആയിട്ടാണ് ശിവഗിരി തീർത്ഥാടനം അറിയപ്പെടുന്നത്.
91 ആമത് ശിവഗിരി തീർത്ഥാടനുബന്ധിച്ച് ശിവഗിരി പോഷക സംഘടനയായ ഗുരുധർമ്മപ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ കൃതികളെയും മഹാഗുരുവിന്റെ ദർശനത്തെയും ആസ്പദമാക്കി ആദ്ധ്യാത്മിക – സത്സംഗ പ്രഭാഷണ പരമ്പര ഇന്നുമുതൽ ആരംഭിച്ചു.
പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അഡ്വ: വി. ജോയി എംഎൽഎ മുഖ്യാതിഥിയായിരുന്നു .ഋതംബരാനന്ദ സ്വാമികൾ , ശാരദാനന്ദ സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.



ശ്രീനാരായണീയര്‍ ഉപാസനയിലൂടെ മുന്നേറണം
ഗുരുദേവന്റെ ഇൗശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണമെന്ന സന്ദേശം ഉള്ക്കൊ് ഗുരുദേവ ഭക്തര്‍ ഉപാസനയിലൂടെ മുന്നേറണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
ശിവഗിരി തീര്‍ത്ഥാടനകാലത്തിന് തുടക്കം കുറിച്ചുകൊ് പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമി. മനുഷ്യരെല്ലാം ആഗ്രഹിക്കുന്നതു സുഖമാണ്. നിശ്ചിതമായ ഉപാസന ചെയ്യുന്നവര്‍ക്ക് ആത്മപ്രകാശം നേടി സുഖം നേടാനാകുമെന്ന് ഗുരുദേവന് ഉപദേശിച്ചിട്ടു്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന തത്വം ആദ്ധ്യാത്മികമാണ്. ആത്മീയതയില്‍ അടിയുറച്ച് സാമൂഹികമായും പുരോഗതി നേടണം എന്നതാണ് ഗുരുദര്‍ശനം. ക്രൈസ്തവ, ഇസ്ലാം ജനവിഭാഗങ്ങള്‍ ആത്മായതയുലൂടെ മുന്നേറി സംഘടിതശക്തിയാര്ജ്ജിച്ചിട്ടുളളത് മറ്റുളളവരും മാതൃകയാക്കണം. ഗുരുദേവനെ പ്രത്യക്ഷ ദൈവമായി കുകൊ് ദിവസവും സാധനയ്ക്കായി കുറേ സമയം ഭക്തര്‍ നീക്കി വയ്ക്കണം. ശിവഗിരി തീര്‍ത്ഥാടനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ആത്മീയ പുരോഗതി നേടുന്നതയിലൂടെയാണ്. അപ്രകാരമാണ് അറിവിന്റെ തീര്‍ത്ഥാടനം ജീവിത സുഗന്ധിയാകുന്നത്.
ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ച് അഡ്വ. വി. ജോയ് എം. എല്‍. എ മുഖ്യാതിഥിയായി. ഇരുക്കൂര്‍ എം. എല്‍. എ സജി ജോസഫ്, അഡ്വ. അടൂര്‍ പ്രകാശ് എം. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമി, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ജോ. സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി.
അഡ്വ. പി എം മധു, സജീവ് സഹദേവന്, ശ്രീജ (മാതൃസഭ), എസ് സുരേഷ് പ്ലാവഴികം എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് () ശനിയാഴ്ച സര്‍വ്വമതസമ്മേളനത്തെ കുറിച്ച് ആലുവ അദൈ്വതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമി ഗുരുധര്മ്മപ്രബോധനം നടത്തും. അനില്‍ തടാലിന്, പുത്തൂര്‍ ശോഭനന് എന്നിവര്‍ പ്രസംഗിച്ചു.