Breaking News

ആറ്റിങ്ങലിൽ 5 യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ എല്ലാ പ്രതികളും റിമാൻഡിലായി.

ആറ്റിങ്ങൽ: കീഴാറ്റിങ്ങലിൽ 5 യുവാക്കളെ കുത്തിക്കൊല പ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയായ പവിൻ പ്രകാശിനെ തിങ്കളാഴ്ച റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് അക്രമ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ കടക്കാവൂർ പോലീസിൽ കീഴടങ്ങുകയായിരുന്നു.

അഞ്ചു യുവാക്കളെ കുത്തിയ സംഭവത്തിൽ കൂട്ടുപ്രതികളായ മേൽകടക്കാവൂർ സ്വദേശി കുഞ്ഞാവ എന്ന് വിളിക്കുന്ന പ്രവീൺ കീഴാറ്റിങ്ങൽ സ്വദേശിയായ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന നിഖിൽ രാജ് എന്നിവർ കടയ്ക്കാവൂർ പോലീസിൽ കീഴടങ്ങി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും റിമാൻഡിലായി.

നെഞ്ചിൽ കുത്തേറ്റ സിജു, വയറ്റിൽ കുത്തേറ്റ രാജേഷ് എന്നിവർ ഇപ്പോഴും മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. സിജു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. മറ്റുള്ളവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *