

ആറ്റിങ്ങൽ: റിട്ട:കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ അവനവഞ്ചേരി അമ്പലംമുക്ക് വിളയിൽ പുത്തൻവീട്ടിൽ (കല്ലുവിള) റ്റി.ആർ.രാജുക്കുട്ടൻ (63) നിര്യാതനായി. ഈകഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ആശുപത്രി നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് 13/12/2023 വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ : സുലേഖ, മക്കൾ : ആർ.എസ്.അരുൺ, ആർ.എസ്.അനൂപ് (ആറ്റിങ്ങൽ നഗരസഭ കൗൺസിലർ), ആർ.എസ്.അശ്വതി.
മരുമക്കൾ : ബിജു.ആർ, അഞ്ചുകൃഷ്ണ, അർത്ഥന.

