

ചിറയിൻകീഴ്: സംസ്ഥാന യുവജന ക്ഷേമ ബോർഡും, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ചിറയിൻകീഴ് ബ്ലോക്ക് കേരളോത്സവത്തിന് ചിറയിൻകീഴ് ശാർക്കരയിൽ തിരി തെളിഞ്ഞു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പിസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. ഒക്ടോബർ 27 28 29 തീയതികളിൽ ശാർക്കര മൈതാനം,തെങ്ങുംവിള ഇൻഡോർ സ്റ്റേഡിയം, ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്ക്, ശാർക്കര ഗവൺമെന്റ് യുപിഎസ് എന്നിവിടങ്ങളിലാണ് കേരളോത്സവ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടു ള്ളത്.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു,ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്, പി മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായഎ എസ് ശ്രീകണ്ഠൻ, കെ മോഹനൻ, പി കരുണാകരൻ നായർ, ജി ശ്രീകല, രാധിക പ്രദീപ്, ജയ ശ്രീരാമൻ, പി അജിത, ആർ പി നന്ദുരാജ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നിഷ മോനി, സുരേഷ് കുമാർ, അശോകൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ രതീഷ് കുമാർ, വ്യാസൻ, യൂത്ത് കോഡിനേറ്റർ വിഷ്ണുരാജ് എന്നിവർ പ്രസംഗിച്ചു.



