

ആറ്റിങ്ങല്‍: വഞ്ചിയൂര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടിയാണ് ലൈബ്രറി നവീകരിച്ചത്. യു.എസ്.ടി ജനറല്‍ മാനേജര്‍ അരവിന്ദ് നന്ദനന്‍ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഡി.അഭിനയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജ്യോതി കുമാര്‍ സ്വാഗതം പറഞ്ഞു. ലൈബ്രറി നവീകരിച്ചതോടൊപ്പം ലൈബ്രറിയിലേക്ക് ഇംഗ്ലീഷ് പത്രവും യു.എസ്.ടി സംഭാവന ചെയ്തു.

മൊബൈല്‍ കോം കമ്പനി സി.ഇ.ഒ ഹര്‍വീന്ദര്‍ ചീമ പത്രത്തിന്റെ പ്രതി ലൈബ്രറിക്ക് നല്കി. സ്കൂള്‍ ലൈബ്രറിക്ക് ആവശ്യമായ ഷെല്‍ഫുകള്‍, നിരവധി പുസ്തകങ്ങള്‍ തുടങ്ങിയവയും സംഭാവനയായി ലഭിച്ചു. കരവാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സജീര്‍ രാജകുമാരി, യു.എസ്.ടി വൈസ് പ്രസിഡന്റ് റാം കുമാര്‍ വെങ്കിട്ട സാലു, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ രാജീവ് ഗാന്ധി, യു.എസ്.ടി ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

