

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമം പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എം.പി നിര്‍വഹിച്ചു. എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ദേശീയപാതയ്ക്ക് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

കിഴുവിലം ഗ്രാമപഞ്ചായത് പ്രസിഡന്റ് രജിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിഴുവിലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.വിശ്വനാഥന്‍ നായര്‍, ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് അഭയന്‍, ബി.എസ്.അനൂപ്, അരികത്തുവാര്‍ വാര്‍ഡ് അംഗം വത്സലകുമാരി, കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെലീന റഫീഖ്, കടയറ ജയചന്ദ്രന്‍, അനന്തകൃഷ്ണന്‍, കിഴുവിലം സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം ഷാനവാസ്, മന്‍സി അയണി മൂട് വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ സുബൈര്‍ കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.


