

വര്‍ക്കല: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. ഡ്രൈവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വര്‍ക്കല തച്ചോടായിരുന്നു സംഭവം. തച്ചോട് ഭാഗത്തു നിന്നും വര്‍ക്കലയിലേക്ക് വന്ന കാറിന് കയറ്റം കയറുന്നതിനിടെ തീപിടിക്കുകയായിരുന്നു. എന്ജിന് ഭാഗത്തുനിന്നും പുക ഉയരുന്നതു കണ്ട് വാഹനം നിര്‍ത്തി ഇറങ്ങി ഓടി മാറുകയായിരുന്നു. അല്പസമയത്തിനുള്ളില് തീ പടര്‍ന്നു പിടിച്ചു.


കാറിന്റെ എഞ്ചിന് ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഡ്രൈവറായ വര്‍ക്കല ചിലക്കൂര്‍ സ്വദേശി റിയാസ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് അയിരൂര്‍ പോലീസ് സംഭവസ്ഥലത്ത് എത്തുകയും പ്രദേശവാസികളുമായി ചേര്‍ന്ന് ഈ അണക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. പിന്നാലെ വര്‍ക്കല അഗ്നി രക്ഷാ നിലയത്തില്‍നിന്നും രണ്ട് ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.

