Breaking News

ശാര്‍ക്കര ക്ഷേത്രത്തിലെ കായിക പരിശീലനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ കായിക പരിശീലനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ആര്‍.എസ്.എസ് ആയുധ പരിശീലനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭക്തര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കാനാ വില്ലെന്ന് ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ഷേത്രപരിസരത്ത് കായികാഭ്യാസം തടഞ്ഞുകൊണ്ടുള്ള മുന്‍ ഉത്തരവ് ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉ വന്നിട്ടുള്ളത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ദേവസ്വം കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് ദേവസ്വം കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇതിന് വേണ്ട സഹായം നല്‍കാന്‍ കോടതി ചിറയിന്‍കീഴ് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് കായിക അഭ്യാസം നടക്കുന്നുണ്ടെന്ന പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പൊലീസ് കോടതിയെ അറിയിച്ചു. ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലുള്ള കായികാഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇത് നിര്‍ത്താന്‍ നിര്‍ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്നതാണ് ക്ഷേത്രം.

Related posts

Leave a Reply

Your email address will not be published. Required fields are marked *