Breaking News

പ്രതിഫലിച്ചത് സഹതാപം; വോട്ട് കുറഞ്ഞത് പരിശോധിക്കും: എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സഹതാപമാണെന്നും എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തെ പ്രഥമാകമായി വിലയിരുത്തി സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍. യു.ഡി.എഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്നും എം.വി.ഗോവിന്ദന്‍ വിലയിരുത്തി.

അതേസമയം, എല്‍.ഡി.എഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയില്‍ ഒരു കോട്ടവും വന്നിട്ടില്ലെന്ന് എം.വി.ഗോവിന്ദന്‍ അവകാശപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ജനമനസ്സുകളിലുണ്ടായ സഹതാപം പരമാവധി പ്രയോജനപ്പെടുത്തി സഹതാപ തരംഗം തന്നെ സൃഷ്ടിച്ചിട്ടും മികച്ച സംഘടന പ്രവര്‍ത്തനത്തിലൂടെ എല്‍.ഡി.എഫ് പിടിച്ചുനിന്നുവെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ആവശ്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് ലഭിച്ചു. 13-ാമത്തെ വിജയമെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നുണ്ട്. അത് ശരിയാണ്, ഉമ്മന്‍ചാണ്ടിയുടെ സഹതാപ തരംഗമാണ്. അതുകൊണ്ടാണ് വലിയ തോതില്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കാത്തത്. എല്ലാം കണ്ണടച്ച് അംഗീകരിക്കുന്നില്ല. എല്ലാം പരിശോധിക്കും. സഭ നേതൃത്വത്തിന്റെ നിലപാട് മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇനിയും മാധ്യമങ്ങളെ കാണും. ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന സുധാകരാന്റെ പ്രസ്താവന സ്വപ്‌നം മാത്രമാണെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *