

വര്‍ക്കല: വര്‍ക്കല നഗരസഭയുടെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിലെ 33 വാര്‍ഡുകളിലെയും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. നഗരസഭ ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും നഗരസഭ വെബ്സൈറ്റിലും കരട് വോട്ടര്‍ പട്ടിക ലഭ്യമാണ്.

1.1.2023 യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനോ, അനുബന്ധ വിഷയങ്ങളിലോ പരാതിയുള്ളവര്‍ക്ക് അതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ അപേക്ഷ ഈ മാസം 29 ന് മുമ്പായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായും അപേക്ഷകള്‍ അയയ്ക്കാം.


