Breaking News

ആവശ്യം അംഗീകരിച്ചു; വാര്‍ഡ് മെമ്പര്‍ വാട്ടര്‍ ടാങ്കിന് മുകളില്‍നിന്ന് താഴെയിറങ്ങി

അഭിലാഷ്

കടയ്ക്കാവൂര്‍: കടയ്ക്കാവൂരില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വാര്‍ഡ് മെമ്പറെ താഴെയിറങ്ങി. കടയ്ക്കാവൂര്‍ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ബി.ജെ.പി മെമ്പറായ അഭിലാഷാണ് വക്കം പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന കുടിവെള്ള സംഭരണിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മെമ്പര്‍ അഭിലാഷിന്റെ ആത്മഹത്യാ ഭീഷണി. നിരവധി പ്രാവശ്യം ആറ്റിങ്ങല്‍ വാട്ടര്‍ അതോറിറ്റിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നാണ് അഭിലാഷിന്റെ ആരോപണം. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും അഭിലാഷ് വഴങ്ങിയില്ല.

ഒടുവില്‍ നാലര മണിയോടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്ന് രാത്രി മുതല്‍ തന്നെ കുടിവെള്ളം വിതരണം നടത്തുമെന്നുള്ള ഉറപ്പു നല്‍കുകയും
അതിനുവേണ്ടി കരാറുകാരനെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കുടിവെള്ള വിതരണം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് അഭിലാഷ് വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ തയാറായത്. താഴെ എത്തുന്നതിനുമുമ്പ് തന്നെ അഭിലാഷ് കുഴഞ്ഞു വീണ അഭിലാഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *