Breaking News

പോഷക മൂല്യമുള്ള ന്യൂജന്‍ വിഭവവുമായി ആറ്റിങ്ങല്‍ പോളിടെക്നിക്ക് അധ്യാപകര്‍

ആറ്റിങ്ങല്‍: ഓണക്കാലത്ത് പോഷകമൂല്യമുള്ള ന്യൂജന്‍ വിഭവവുമായി ആറ്റിങ്ങല്‍ പോളിടെക്നിക്ക് അധ്യാപകര്‍. ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദ്യവും സാധ്യമാക്കിയ ആറ്റിങ്ങല്‍ പോളിടെക്നിക്ക് അധ്യാപകര്‍ ഒത്തുചേര്‍ന്ന് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസിനെ ഇന്‍ഡസ്ട്രി ഓണ്‍ ഹൗസ് ആയി ജനകീയവത്കരിച്ചുകൊണ്ട് മലയാളിക്ക് പോഷകമൂല്യമുള്ള ന്യൂജന്‍ വിഭവമായ Tick/er അവതരിപ്പിച്ചു. ഈ വിഭവം പോഷക സമ്പന്നവും ആരോഗ്യപ്രദവും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തികള്‍ക്കുള്ള രുചികരവും സമ്പൂര്‍ണ്ണവുമായ ഭക്ഷണമാണെന്ന് അധ്യാപകര്‍ അവകാശപ്പെടുന്നു.

ഏകദേശം 450-500 കലോറി ഊര്‍ജ്ജം ഈ ന്യൂജെന്‍ വിഭവത്തില്‍ നിന്ന് ലഭിക്കും. ഇതില്‍ 60 ശതമാനം പ്രോട്ടീനും 15% കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. മൂന്ന് വ്യത്യസ്ത തരം സ്വാദുകളിലാണ് Tick/er അവതരിപ്പിച്ചിട്ടുള്ളത്. പ്രിന്‍സിപ്പല്‍ ഷാജില്‍ അന്ത്രുവില്‍ നിന്ന് ആറ്റിങ്ങല്‍ നഗരസഭാ അധ്യക്ഷ എസ്.കുമാരി Tick/er ഏറ്റുവാങ്ങി ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. വിഭവത്തിന്റെ കൂട്ടുകളും, മിശ്രിതങ്ങളും പരിശോധിച്ചു ഉല്‍പാദിക്കാന്‍ സഹായിച്ച ഷെഫ് ഹരീഷ് സത്യരാജനും സജികുമാര്‍, പ്രേംജിത്.പി, സുരേഷ്.എന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *