Breaking News

തട്ടത്തുമല എ.ഇബ്രാഹിംകുഞ്ഞ് അനുസ്മരണം

കല്ലമ്പലം: സാമൂഹ്യ പ്രവര്‍ത്തകനും മാതൃകാ അദ്ധ്യാപകനുമായിരുന്ന തട്ടത്തുമല എ.ഇബ്രാഹിംകുഞ്ഞിന്റെ അഞ്ചാം ചരമവാര്‍ഷികദിനം ആചരിച്ചു. രാവിലെ സി.പി.ഐ(എം) ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു മുന്നില്‍ എ.ഇബ്രാഹിംകുഞ്ഞിന്റെ ചിത്രത്തിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പങ്ങളര്‍പ്പിച്ചു.

വൈകുന്നേരം കെ.എം.ലൈബ്രറി ആന്‍ഡ് സ്റ്റാര്‍ തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ തട്ടത്തുമല ജംഗ്ഷനില്‍ നടന്ന സാംസ്‌കാരിക സമ്മേളനം മുന്‍ എം.എല്‍.എ അഡ്വ.ബി.സത്യന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.തടത്തുമല ജയച്ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ‘പുതിയ വായന-സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സെബിന്‍ ഏബ്രഹാം ജേക്കബ് വിഷയമവതരിച്ചു. കെ.ജി.ബിജു, പി.റോയി, എസ്.സുലൈമാന്‍, ജി.വിക്രമന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *