Breaking News

കുടുംബശ്രീ ലാഭവിഹിതം വിതരണം ചെയ്തു

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ ലാഭവിഹിത വിതരണം നടന്നു. ഓണത്തോട് അനുബന്ധിച്ചാണ് വിതരണം നടന്നത്. ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തന ലാഭമാണ് നല്‍കിയത്. 8000 മുതല്‍ 15,000 രൂപ വരെ ഓരോ കുടുംബശ്രീ അംഗത്തിനും ലാഭവിഹിതമായി ലഭിച്ചു. യൂണിറ്റുകള്‍ നടത്തുന്ന ചെറുകിട ബിസിനസുകളില്‍ നിന്നാണ് ലാഭം കണ്ടെത്തുന്നത്.

പുത്തന്‍നടയില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എസ്.പ്രവീണ്‍ചന്ദ്ര ലാഭവിഹിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് അധ്യക്ഷത വഹിച്ചു. എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിത്യ ബിനു, ഷൈനി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *