

കൊച്ചി: വിവാദ വിഷയങ്ങളെ കുറിച്ച് ചോദിച്ച മാധ്യ പ്രവര്‍ത്തകര്‍ക്ക് ഹാപ്പി ഓണം ആശംസിച്ച് മറുപടി നല്‍കാതെ മന്ത്രി മുഹമ്മദ് റിയാസ്. പുറത്തേക്കിറങ്ങിയ മന്ത്രിക്കു മുന്നിലേക്ക് ചോദ്യങ്ങളുമായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണാശംസ നേര്‍ന്ന് വാഹനത്തില്‍ കയറി പോവുകയായിരുന്നു മന്ത്രി. ”എല്ലാവര്ക്കും ഓണാശംസകള്‍, ഓണാശംസകള്‍..” എന്നു പറഞ്ഞ് കൂടുതല്‍ പ്രതികരണത്തിനു നില്‍ക്കാതെ മന്ത്രി വാഹനത്തിന് അടുത്തേക്കു പോയി. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി പിന്നാലെ കൂടിയെങ്കിലും ‘ഹാപ്പി ഓണം’ പറഞ്ഞ് മന്ത്രി വാഹനത്തില്‍ കയറി.

നേരത്തെ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും പരിഹസിച്ചും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. തനിക്ക് മുന്നോട്ട് നടക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും അങ്ങനെ ചെയ്താല്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തുവെന്ന് വാര്‍ത്ത വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മിണ്ടാതിരുന്നാല്‍ ഉത്തരം മുട്ടി എന്ന് പറഞ്ഞ് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. ചിരിച്ചാല്‍, പരിഹസിച്ച ഭീകരന് എന്നു പറഞ്ഞ് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. ഇനി തിരിഞ്ഞു നടന്നാല്‍, ഒളിച്ചോടി എന്നു പറഞ്ഞ് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്-ഇങ്ങനെയായിരുന്നു മന്ത്രിയുടെ അന്നത്തെ പ്രതികരണം.


