Breaking News

ആറ്റിങ്ങല്‍ നഗരസഭയില്‍ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയില്‍ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ജനകീയാസൂത്രണം വനിതാഘടക പദ്ധതിയുടെ ഭാഗമായാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. മുട്ടക്കോഴി കുഞ്ഞുങ്ങളുടെ ആദ്യഘട്ട വിതരണം ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി നിര്‍വ്വഹിച്ചു. ആകെ ലഭിച്ച അപേക്ഷകളില്‍ നിന്ന് ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ 241 ഗുണഭോക്താക്കളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. ഒരാള്‍ക്ക് 5 എണ്ണം എന്ന ക്രമത്തില്‍ 1205 കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

രോഗ പ്രതിരോധ മരുന്നുകള്‍ നല്‍കി 54 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് വിതരണത്തിന് എത്തിച്ചത്. 2,79,000 ചിലവിട്ടാണ് രണ്ടു ഘട്ടങ്ങളിലായി പദ്ധതി നഗരസഭ പൂര്‍ത്തിയാക്കുന്നത്. കൊല്ലമ്പുഴ മൃഗാശുപത്രിയില്‍ വെച്ച് നടന്ന പരിപാടിയില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എസ്.ഷീജ, കൗണ്‍സിലര്‍മാരായ ലൈലാബീവി, രമാദേവി, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.സൈറ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *