Breaking News

ഓണത്തിന് മുമ്പ് മുഴുവന്‍ ശമ്പളവും നല്‍കണം: കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി

എറണാകുളം: ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പ് ശമ്പളം മുഴുവന്‍ നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതി നിര്‍ദേശം. ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ കോടതി ജനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സി നിലനില്‍ക്കുന്നതെന്നും നിരീക്ഷിച്ചു. ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് കെ.എസ്.ആര്‍.ടി.സിയാണെന്ന് കോടതി പറഞ്ഞു.

130 കോടി സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നല്‍കാന്‍ സാധിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.കെ.എസ്.ആര്‍.ടി സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റി.ജൂലൈ മാസത്തെ പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ശമ്പളം മുടങ്ങുന്നത് പതിവായതോടെ കെഎസ്ആര്‍ടിസിയിലെ എഐടിയുസി യൂണിയന്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓണക്കാല ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം. കോടതി ഉത്തരവ് പോലും സര്‍ക്കാരും മാനേജ്‌മെന്റും പാലിക്കുന്നില്ലെന്ന് എഐടിയുസി കുറ്റപ്പെടുത്തി. യൂണിയനുകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *