

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയില്‍ കര്‍ഷകദിനാചരണം. ആറ്റിങ്ങല്‍ നഗരസഭയും കൃഷിഭവനും സംയുക്തമായാണ് കര്‍ഷകദിനാചരണം സംഘടിപ്പിക്കുന്നത്. കര്‍ഷകദിനാചരണം നാളെ രാവിലെ നഗരസഭയില്‍ കൂടുന്ന യോഗത്തില്‍ ഒ.എസ്.അംബിക എം.എല്‍.എ നിര്‍വഹിക്കും. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍ പ്രമോദ്.ജി.എസ് സ്വാഗതം പറയും.


