Breaking News

വര്‍ക്കലയില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വര്‍ക്കല നഗരസഭയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍നിന്ന്‌

വര്‍ക്കല: വര്‍ക്കലയില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. വര്‍ക്കല നഗരസഭയില്‍ രാവിലെ 8.30 ന് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി പതാക ഉയര്‍ത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, ഹരിതസേന അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മധുരപലഹാര വിതരണവും നടന്നു.

വര്‍ക്കല സിവില്‍ സ്‌റ്റേഷനില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍നിന്ന്‌

വര്‍ക്കല സിവില്‍ സ്റ്റേഷനില്‍ രാവിലെ 9 മണിയോടെ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ അജിത് ജോയി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം അറിയിച്ചു. ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു ആശംസ പ്രസംഗം നടത്തി. എ.ഇ.ഒ ഓഫീസ്, താലൂക്ക് ഓഫീസ് പ്രതിനിധികള്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു. സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ ദേശഭക്തി ഗാനം ആലപിച്ചു. തുടര്‍ന്ന് മധുരപലഹാര വിതരണം നടത്തി.

വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍നിന്ന്‌

വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ രാവിലെ 8.30ന് നടന്ന ചടങ്ങില്‍ എസ്.എച്ച്.ഒ പ്രവീണ്‍.ജെ.എസ് പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ റാലിയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് ക്ലാസ്സും സംഘടിപ്പിച്ചു. തുടര്‍ന്ന് മധുരപലഹാര വിതരണവും നടന്നു.

വര്‍ക്കല ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍നിന്ന്‌

വര്‍ക്കല ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ അസിസ്റ്റന്‍ഡ് സ്‌റ്റേഷന്‍ ഓഫീസര്‍ വി.വിജയകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം അറിയിച്ചു. മറ്റ് ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മധുരപലഹാര വിതരണവും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *