Breaking News

സ്വാതന്ത്ര്യദിനാഘോഷം: ആറ്റിങ്ങല്‍ നഗരസഭയില്‍ വിപുലമായ ചടങ്ങുകള്‍

ആറ്റിങ്ങല്‍: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭയില്‍ രാവിലെ 8 ന് ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ദേശീയ പതാക ഉയര്‍ത്തി. ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശം എല്ലാപേരും ഉള്‍ക്കൊള്ളണണമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ജി.തുളസിധരന്‍ പിള്ള, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ കക്ഷി നേതാക്കള്‍ കൗണ്‍സിലര്‍മാര്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

നഗരസഭ സെക്രട്ടറി കെ.എസ്.അരുണ്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് സന്ദേശം നല്‍കി. ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ പരേഡ് സല്യൂട്ട് നല്‍കി.

വസുധ വന്ദന്റെ ക്യാമ്പയിന്റെ ഭാഗമായി ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, അവനവഞ്ചേരി ഹൈസ്സ്‌കൂള്‍ വലിയകുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി 75 വൃക്ഷതൈകള്‍ നട്ട് അമൃത് വാടിക ഒരുക്കി. വിപുലമായ പരിപാടികളോടെയാണ് ആറ്റിങ്ങല്‍ നഗരസഭ രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *