

കിളിമാനൂർ: കിളിമാനൂരിലെ പഴയകുന്നുമ്മേൽ പഞ്ചായത്ത് വക ബസ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു.
പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.രാജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക എയിഡ് പോസ്റ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ ശ്യാം നാഥ്, എൻ. സലിൽ, എസ്. സിബി, അജ്മൽ. ചെറുനാരകം കോട് ജോണി, ദീപ, ഗിരിജകുമാരി തുടങ്ങിയവർ പങ്കെടുത്തു. ബസ് സ്റ്റാൻഡിനുള്ളിൽ പോലീസ് സാനിധ്യവും നിരീക്ഷണവും ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു

