

വെഞ്ഞാമൂട്: തേവലക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പതിനൊന്നാമത് ഭാഗവത സപ്താഹ യജ്ഞത്തിൻ്റയും സ്ഥിരം സപ്താഹ പന്തലിൻ്റെയും ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു. ആർ. അപ്പുക്കുട്ടൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.

ആഗസ്റ്റ് 13 ന് ഭദ്രദീപപ്രകാശനം ക്ഷേത്ര തന്ത്രി തിരുവല്ല തെക്കേടത്ത് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവഹിക്കും.യജ്ഞാചാര്യൻ അമൃതം ഗോപാലകൃഷ്ണൻ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. 14 ന് വരാഹാവതാരം, 15 ന് വാമനാവതാരം, 16 ന് ശ്രീകൃഷ്ണ അവതാരം, ഉന്നിയൂട്ട്, 17 ന് ഗോവിന്ദ പട്ടാഭിഷേകം , 18 ന് രുഗ്മിണി സ്വയംവരം, 19 ന് കുചേലോപാഖ്യാനം, ശനീശ്വരപൂജ, 20 ന് സ്വർഗ്ഗാരോഹണം, വിനായക ചതുർത്ഥി മഹോത്സവം, വിനായകസദ്യ. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.

