

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരവകുപ്പ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28നാണ് മത്സരം. വിവിധ കലാസാംസ്കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍/കലാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബ്ബുകള്‍ തുടങ്ങിയ സംഘടനകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നല്‍കും. മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇതേ ഘടനയില്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആഗസ്റ്റ് 23ന് മുന്‍പായി മ്യൂസിയത്തിന് എതിര്‍വശത്തുളള ടൂറിസം ഓഫീസില്‍ നേരിട്ടോ, ടെലഫോണ്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9447300422, 9847858089

