

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ വാഹനത്തില്‍നിന്നും പണം മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഇടക്കോട് പുകയിലത്തോപ്പ് എ.വി.മന്ദിരത്തില്‍ രവീന്ദ്രന്റെ മകന്‍ ബിനുവിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 6 മണിക്കായിരുന്നു മോഷണം നടന്നത്.

കിഴുവിലം പാലമൂട് ജംഗ്ഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ട്രെയിലര്‍ വാഹനത്തിന്റെ കാബിനില്‍ നിന്നാണ് പ്രതി ആയിരം രൂപ മോഷ്ടിച്ചെടുത്തത്. വാഹനത്തിന്റെ ഡ്രൈവറായ തമിഴ്‌നാട് തെരണി സ്വദേശി സുബ്രമണിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

