

ആലുവ: എന്തിനും പൊലീസിനെ കുറ്റം പറയുന്നത് ശരിയല്ലെന്നും അങ്ങനെ ചെയ്യുന്നത് പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ആലുവയില്‍ ദാരുണമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്യന്തം വേദനാജനകമായ സംഭവമാണ് ആലുവയിലെ പെണ്‍കുട്ടിയുടെ കൊലപാതകമെന്നും ഇ.പി പറഞ്ഞു.

ദുഃഖകരമായ സംഭവത്തില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുതെന്നും ഇ.പി അഭ്യര്‍ത്ഥിച്ചു. സംഭവ ദിവസം രാത്രി ഏഴര മണിക്ക് കുട്ടിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചു. ഒന്നര മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ പിടികൂടി. ചോദ്യംചെയ്യലില്‍ പ്രതി പൊലീസിന് തെറ്റായ വിവരം നല്‍കി. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്-അദ്ദേഹം വിശദീകരിച്ചു.

