Breaking News

മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങി

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജീല്‍ ലോക്‌സഭയില്‍ കെ.സുധാകരന്‍ എം.പിക്ക് നല്‍കിയ മറുപടി നല്‍കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരവും അന്വേഷണം നടക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

121/2021 നമ്പരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ മരങ്ങള്‍ അനുമതിയില്ലാതെ എവിടെനിന്ന്, എങ്ങനെ വെട്ടിയെന്നും അങ്ങനെ ലഭിച്ച പണം എവിടെയെന്നുമാണ് കേരള പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍, ഈ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുള്ളത് എങ്ങനെയാണ് എന്നതാണ് ഇ.ഡി അന്വേഷിക്കുന്നത്. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ മുന്‍കാല പണമിടപാടുകളും ബിസിനസുകളും ഇ.ഡി അന്വേഷിക്കാന്‍ സാധ്യതയുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *