Breaking News

തമിഴ് സിനിമയില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം; ഫെഫ്‌സിയുടെ നിലപാട് വിവാദമാകുന്നു

ചെന്നൈ: തമിഴ് സിനിമയില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യുടെ നിലപാട് വിവാദമാകുന്നു. തമിഴ് സിനിമകളില്‍ തമിഴ് നടി-നടന്മാരെ മാത്രമേ അഭിനയിപ്പിക്കാന്‍ പാടുള്ളുവെന്നാണ് സംഘടനയുടെ പുതിയ നിബന്ധന. മാത്രമല്ല, തമിഴ് സിനിമകളുടെ ഷൂട്ടിംഗ് തമിഴ്‌നാട്ടില്‍ നടത്തണമെന്ന നിബന്ധനയും സംഘടന മുന്നോട്ടുവയക്കുന്നു.

നടികര്‍ സംഘം, തമിഴ് ഫിലിം ഡയറക്ടേഴ്‌സ് കൗണ്‍സില്‍ തുടങ്ങി 23 സംഘടനകളുടെ കൂട്ടായ്മയാണ് ഫെഫ്‌സി. അതേസമയം, ഫെഫ്‌സിയുടെ പുതിയ നിബന്ധനകള്‍ക്കു നേരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തമിഴ് സിനിമാ ലോകത്തെ പിന്നിലോട്ട് നയിക്കാന്‍ മാത്രമേ ഇത്തരം ബാലിശമായ നിലപാടുകള്‍ക്ക് സാധിക്കുകയുള്ളൂ എന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിഷയത്തോടുള്ള പ്രതികരണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *