Breaking News

ഉമ്മന്‍ചാണ്ടി ജനകീയ നേതാവ്; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി

അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രം

ദില്ലി: ഉമ്മന്‍ചാണ്ടി ജനകീയ നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടിയുമൊത്തുള്ള ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. ഒരേ കാലഘട്ടത്തിലാണ് ഉമ്മന്‍ചാണ്ടിയും മോദിയും മുഖ്യമന്ത്രിമാരായിരുന്നത്. ഒരേ കാലഘട്ടത്തില്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ആശയവിനിമയം പ്രധാനമന്ത്രിയായ ശേഷവും തുടര്‍ന്നിരുന്നുവെന്ന് മോദി ഓര്‍മ്മിച്ചു.

മികച്ച ഭരണാധികാരിയും കോണ്‍ഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ആറ് പതിറ്റാണ്ടിലധികം കാലം അദ്ദേഹം ഊര്‍ജ്ജസ്വലതയോടെ കേരളത്തിന്റെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചു. കേരളത്തിന്റെ വികസനത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട നേതാവായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു-സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *