

ബെംഗളൂരു/തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളുരുവില്‍ മന്ത്രി ടി.ജോണിന്റെ വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം പ്രത്യേക വിമാനനത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട വിമാനം രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. നേതാക്കളും പ്രവര്‍ത്തകരുമടക്കം വന്‍ ജനക്കൂട്ടമാണ് ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആര്.ടി.സി. ലോഫ്ളോര്‍ ബസിലാണ് മൃതദേഹം വിമാനത്താവളത്തില്‍നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയില്‍ എത്തിക്കുന്നത്. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലിലും പൊതുദര്‍ശനത്തിന് വയ്ക്കും. ആറുമണിക്ക് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

