

മലപ്പുറം: കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് യോജിക്കാന്‍ കഴിയില്ലെന്നും മുസ്ലീം വ്യക്തി നിയമത്തില്‍ മാറ്റം വരുത്തേണ്ടെന്നും സമസ്ത മുശവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദവി. സമസ്ത മതപരമായ കാര്യങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നത് സി.പി.എം അനുകൂലിക്കുന്നില്ലെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദവി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലൂടെയാണ് ബഹാഉദ്ദീന്‍ മുഹമ്മദ് നദവി സമസ്ത സി.പി.എം സെമിനാറില്‍ പങ്കെടുത്ത നിലപാടിനെ വിമര്‍ശിച്ച് പ്രതികരണം നടത്തിയത്.

ചരിത്രപരമായിത്തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുസ്ലീം സമുദായത്തോട് കൊലച്ചതി ചെയ്തവരാണ്. ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാറില്‍ പങ്കെടുത്തത് സമസ്ത മുശാവറ തീരുമാനം അല്ല. സമസ്തയുടെ നേതൃത്വം എടുത്ത തീരുമാനമാണെന്നും ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു. ശനിയാഴ്ച സി.പി.എം നടത്തിയ സെമിനാറില്‍ സമസ്ത പങ്കെടുത്തിരുന്നു. മുസ്ലിംലീഗിനും ക്ഷണമുണ്ടായിരുന്നു എങ്കിലും യു.ഡി.എഫില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ലീഗ് ക്ഷണം നിരസിച്ചിരുന്നു.

