Breaking News

പുന്നമൂട് ചന്തയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: സംഘര്‍ഷാവസ്ഥ; പോലീസ് ഇടപെട്ടു

വര്‍ക്കല: വര്‍ക്കല പുന്നമൂട് ചന്തയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് എത്തിയതോടെ നടന്നത് നാടകീയ സംഭവങ്ങള്‍. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ജീവനക്കാരുമൊത്ത് പുന്നമൂട് ചന്തയില്‍ പരിശോധനയ്ക്ക് എത്തിയത്. എന്നാല്‍, പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ മത്സ്യ വില്‍പനക്കാര്‍ തയാറായില്ല.

മത്സ്യത്തില്‍ മണല്‍ പുരട്ടി വില്‍ക്കാന്‍ പാടില്ലെന്നും ഐസ് ഇട്ട് വില്‍പന നടത്തണമെന്നുമുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇവിടെ മത്സ്യ വില്‍പന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍, എല്ലാ നിയമങ്ങളും പാലിച്ചാല്‍ മത്സ്യ വില്‍പന നടക്കില്ലെന്നായിരുന്നു മത്സ്യവില്‍പനക്കാരുടെ നിലപാട്. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ മത്സ്യ വില്‍പനക്കാരും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാകുകയായിരുന്നു.

സ്ഥിതിഗതികള്‍ വഷളാകുമെന്ന് മനസിലായതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായം തേടി. വര്‍ക്കല പോലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പഴകിയ മീന്‍ പിടിച്ചെടുത്ത് വര്‍ക്കല നഗരസഭ അധികൃതര്‍ക്ക് കൈമാറി. വനിതാ ജീവനക്കാരും മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ജീവനക്കാരും ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *