Breaking News

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജൂലൈ 14ന്

വര്‍ക്കല: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജൂലൈ 14 ന്. തണല്‍ ഒരു കൈത്താങ്ങ് എന്ന പ്രവര്‍ത്തന പദ്ധതിയുടെ ലോഗോ പ്രകാശനവും ഇതേ ചടങ്ങില്‍വച്ച് നടക്കും. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വര്‍ക്കല പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ.സുദര്‍ശന്‍ നഗറില്‍ (ആനന്ദന്‍ ടൂറിസ്റ്റ് ഹോം, വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍) ജൂലൈ 14 ന് രാവിലെ 9.30ന് നടക്കും. ഓഫീസ് ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വ്വഹിക്കും.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി നിര്‍വ്വഹിക്കും. തണല്‍ ഒരു കൈത്താങ്ങ് എന്ന പ്രവര്‍ത്തന പദ്ധതിയുടെ ലോഗോ പ്രകാശനം അടൂര്‍ പ്രകാശ് എം.പി നിര്‍വ്വഹിക്കും. ലോഗോ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ഏറ്റുവാങ്ങും.

ചടങ്ങില്‍ മുന്‍ എം.എല്‍.എ ശരത്ചന്ദ്ര പ്രസാദ്, കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം.ഷെഫീര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം.ബഷീര്‍, വര്‍ക്കല മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ബി.ധനപാലന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍, മുന്‍ കെ.പി.സി.സി അംഗം അഡ്വ.കെ.ആര്‍.അനില്‍കുമാര്‍, ഡി.സി.സി സെക്രട്ടറിമാരായ ആനാട് ജയന്‍, ജോസഫ് പെരേര, പി.വിജയന്‍, അഡ്വ.ഇ.റിഹാസ്, അഡ്വ.ബി.ഷാലി, കെ.ഷിബു, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.രഘുനാഥന്‍, നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് അനീഷ്‌കുമാര്‍, എന്‍.എസ്.യു നാഷണല്‍ കോര്‍ഡിനേറ്റര്‍ കല്ലമ്പലം നബീല്‍, നഗരസഭ മുന്‍ ചെര്‍മാന്‍മാരായ കെ.സൂര്യപ്രകാശ്, എന്‍.അശോകന്‍, വര്‍ക്കല മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട്, ശിവഗിരി മണ്ഡലം പ്രസിഡന്റ് കെ.സത്യജിത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *