Breaking News

മടവൂരില്‍ പട്ടാളക്കാരനെ ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍

മടവൂര്‍: മടവൂരില്‍ പട്ടാളക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. മടവൂര്‍ അറുകാഞ്ഞിരം അന്നപൂര്‍ണയില്‍ നാരായണന്‍ മകന്‍ സിന്ധുകുട്ടന്‍ എന്ന് വിളിക്കുന്ന അശോകന്‍(47), മടവൂര്‍ പുലിയൂര്‍ക്കോണം വേട്ടക്കാട്ടുകോണം തമ്പാന്‍ കോണത്ത് കുന്നുംപുറത്ത് വീട്ടില്‍ അബ്ദുല്‍ സമദ് മകന്‍ സലിം(40), ചടയമംഗലം പോരേടം കണ്ണമ്പാറ പടിഞ്ഞാറ്റിന്‍കര തടത്തരികത്ത് വീട്ടില്‍ ഹൈദ്രോസ് മകന്‍ നാസിമുദ്ദീന്‍(39) എന്നിവരെയാണ് പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മടവൂര്‍ ചാങ്ങയില്‍ കോണം കിഴക്കതില്‍ വീട്ടില്‍ പ്രഭാകരന്‍പിള്ള മകന്‍ ലെനിന്‍(36) എന്ന പട്ടാളക്കാരനെയും സുഹൃത്തുക്കളെയുമാണ് പ്രതികള്‍ ആക്രമിച്ച് പരിക്കേല്‍പിച്ചത്. ഏപ്രില്‍ ഇരുപതിന് രാത്രി മടവൂര്‍ അറുകാഞ്ഞിരത്തുവച്ച് പ്രതികള്‍ കൂട്ടം ചേര്‍ന്ന് പ്രതികള്‍ ഇവരെ കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. പള്ളിക്കല്‍ എസ്.എച്ച്.ഒ ശ്രീജേഷ്.വി.കെ, എസ്.ഐ സാഹില്‍, ജി.എസ്.ഐ അജിത് കുമാര്‍, സി.പി.ഒമാരായ സുബീഷ്, മഹേഷ്, രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *