

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ വെട്ടിക്കൊന്ന കേസില്‍ മരുമകള്‍ പങ്കജം(53)അറസ്റ്റില്‍. അമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം ലക്ഷംവീട് കോളനിയില്‍ നിലന്താനത്ത് പരേതനായ പതാരിയുടെ ഭാര്യ അമ്മിണി(85)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. അമ്മിണിയെ കൊലപ്പെടുത്തിയശേഷം പങ്കജം തന്നെ ഒരു ബന്ധുവിന്റെ വീട്ടിലെത്തി വിവരെ പറയുകയായിരുന്നു.

സംഭവസമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. പങ്കജം വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. അമ്മിണിയുടെ തലയിലും കഴുത്തിലുമാണ് വെട്ടേറ്റത്. പങ്കജത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍.

