Breaking News

വര്‍ക്കലയില്‍ പോലീസ് ജീപ്പിന്റെ ഗ്ലാസ്സ് തകര്‍ത്ത പ്രതിയെ പിടികൂടി

വര്‍ക്കല: വര്‍ക്കലയില്‍ പോലീസ് ജീപ്പിന്റെ ഗ്ലാസ്സ് തകര്‍ത്ത പ്രതിയെ അയിരൂര്‍ പോലീസ് പിടികൂടി. അയിരൂര്‍ തൊടിയില്‍ വീട്ടില്‍ സതീഷ്‌കുമാന്റെ മകന്‍ അഭിജിത് (19) ആണ് പോലീസിന്റെ പിടിയിലായത്. പരാതി അന്വേഷിക്കാനെത്തിയ പോലീസ് ജീപ്പിന്റെ മുന്‍വശം ഗ്ലാസ്സ് എറിഞ്ഞു തകര്‍ത്ത ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രി ചടയമംഗലത്ത് നിന്നാണ് പിടികൂടിയത്. വര്‍ക്കല ഡി.വൈ.എസ്.പി സി ജെ മാര്‍ട്ടിന്റ നിര്‍ദ്ദേശാനുസരണം അയിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി.എല്‍.സുധീറിന്റെ നേതൃത്വത്തില്‍ എസ്.ഐ രജനീഷ് എം, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയന്‍, ബിനു ശ്രീദേവി, വിഷ്ണു, സജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *