

വര്‍ക്കല: വര്‍ക്കല താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചുവന്ന വായന പക്ഷാചരണം സമാപിച്ചു. പി.എന്‍.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 ന് നാവായിക്കുളം ഫാര്‍മേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പി.എസ്.രാജശേഖരന്‍(കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പു.ക.സ കിളിമാനൂര്‍ ഏരിയാ പ്രസിഡന്റ് കെ.ജി.ബിജു ഐ.വി ദാസ് അനുസ്മരണം നടത്തി. നാവായിക്കുളം മേഖല കണ്‍വീനര്‍ ഇ.ഷാജഹാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബൈജു ഗ്രാമിക, വി.സുധീര്‍, എന്നിവര്‍ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി.എസ്.സുനില്‍ സ്വാഗതവും ടി.എന്‍.ഷിബു തങ്കന്‍ നന്ദിയും രേഖപ്പെടുത്തി.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലും നൂതനമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജി.ശങ്കരപ്പിള്ള, ഇടപ്പള്ളി രാഘവന്‍പിള്ള പി.കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, എന്‍.പി.മുഹമ്മദ്, കെ.ദാമോധരന്‍, വൈക്കം മുഹമ്മദ് ബഷീര്‍, വി.സാംബശിവന്‍ എന്നിവരുടെ അനുസ്മരണങ്ങള്‍, ക്വിസ് മത്സരങ്ങള്‍, വായന കുറിപ്പ് തയ്യാറാക്കല്‍ പ്രസംഗ മത്സരങ്ങള്‍ തുടങ്ങി കുട്ടികളില്‍ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന ഒട്ടനവധി പരിപാടികള്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളില്‍ നടത്തി.

