Breaking News

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശിവഗിരിയില്‍ എത്തി

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശിവഗിരി സമാധിമന്ദിരത്തിലെത്തി പ്രാര്‍ത്ഥന നടത്തുന്നു

വര്‍ക്കല: കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വര്‍ക്കല ശിവഗിരിയില്‍ സന്ദര്‍ശനത്തിനെത്തി. ഇന്ന് രാവിലെ 12.40 ന് ശിവഗിരിയില്‍ എത്തിയ അദ്ദേഹം മഹാസമാധിയിലെത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ശിവഗിരി മഠം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍, ശാരദാനന്ദ സ്വാമികള്‍, ഋതംബരാനന്ദ സ്വാമികള്‍, വിശാലാനന്ദ സ്വാമികള്‍ തുടങ്ങിയ സന്യാസിവര്യന്മാരുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നത്തി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ ശിവഗിരിയില്‍ എത്തിയത്. ശിവഗിരി സന്ദര്‍ശനം തനിക്ക് മാനസികമായി ഏറെ പ്രചോദനം നല്‍കുന്നതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ശിവഗിരി ഉള്‍പ്പെടുന്ന തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉള്‍പ്പെടെ ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട നിരവധി പ്രോജക്ടുകള്‍ നിലവിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഈ പ്രോജക്ടുകള്‍ വേഗത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ശിവഗിരിയിലെ സന്യാസി സമൂഹവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സംസ്ഥാന തല നേതാവ് വക്കം അജിത്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍, ബി.ജെ.പി പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *