Breaking News

തമിഴ്‌നാട്ടില്‍ അക്രമിസംഘം ബോംബെറിഞ്ഞ ശേഷം യുവാവിനെ വെട്ടിക്കൊന്നു

ചെങ്കല്‍പ്പേട്ട് കോടതി പരിസരത്ത് യുവാവിനെ കൊലപ്പെടുത്തിയ സ്ഥലം പോലീസ് സംഘം പരിശോധിക്കുന്നു

ചെങ്കല്‍പ്പേട്ട്: തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ വെട്ടിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് ചെങ്കല്‍പ്പേട്ട് കോടതി സമുച്ചയത്തിന് സമീപത്തായിരുന്നു സംഭവം. തനിക്കെതിരെയുള്ള കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാനെത്തിയ ലോകേഷ് എന്ന യുവാവിനെയാണ് അഞ്ചോ ആറോ പേരടങ്ങുന്ന അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയത്. ഇരുചക്ര വാഹനങ്ങളില്‍ എത്തിയ അക്രമിസംഘം കോടതിക്ക് സമീപത്തുവച്ച് ലോകേഷിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് അക്രമിസംഘം സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ലോകേഷിനോടുള്ള മുന്‍വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകികളെ പിടികൂടാന്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ലോകേഷിന് നേരെ അക്രമിസംഘം നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *