Breaking News

എം.ജി.എം സ്‌കൂളില്‍ റേഡിയോ ക്ലബ് ഉദ്ഘാടനവും വിദ്യാര്‍ത്ഥി പ്രതിനിധികളെ പ്രഖ്യാപിക്കലും നാളെ

വര്‍ക്കല: വര്‍ക്കല അയിരൂര്‍ എം.ജി.എം സ്‌കൂളില്‍ റേഡിയോ ക്ലബ് ഉദ്ഘാടനവും വിദ്യാര്‍ത്ഥി പ്രതിനിധികളെ പ്രഖ്യാപിക്കുന്ന പരിപാടിയും നാളെ നടക്കും. സ്‌കൂള്‍ അധികൃതര്‍ വര്‍ക്കല പ്ലസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി പ്രതിനിധികളെ പ്രഖ്യാപിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുന്‍ ഡി.ജി.പി എ.ഹേമചന്ദ്രന്‍ ഐ.പി.എസ് നിര്‍വ്വഹിക്കും. റേഡിയോ ക്ലബ്ബിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍ നിര്‍വ്വഹിക്കും. എം.ജി.എം സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനി കൂടിയാണ് രശ്മി റോജ തുഷാര നായര്‍.

വിദ്യാര്‍ത്ഥി പ്രതിനിധികളെ പ്രഖ്യാപിക്കുന്ന പരിപാടി കുട്ടികളില്‍ നേതൃപാടവവും ആശയവിനിമയശേഷിയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും നടത്തിവരുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.പൂജ.എസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ വര്‍ഷവും സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ രൂപീകരിക്കുകയും കുട്ടികളെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് അവരില്‍ നേതൃപാടവശേഷി വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ സ്‌കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ടെന്നും ഡോ.പൂജ.എസ് വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.പൂജ.എസിനൊപ്പം അധ്യാപകനായ അനിഷ്‌കര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായ വിന്‍ഷര്‍, ഷാസിയ നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *