Breaking News

കൈതോലപ്പായ ആരോപണം: ജി.ശക്തിധരന്റെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: കൈതോലപ്പായ ആരോപണവുമായി ബന്ധപ്പെട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ മൊഴിയെടുക്കുന്നു. കന്റോണ്‍മെന്റ് എ.സി.പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. സി.പി.എം ഉന്നത നേതാവ് കൈതോലപ്പായയില്‍ പണം കടത്തിയെന്നായിരുന്നു ജി.ശക്തിധരന്റെ ആരോപണം. ഈ ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ചുമതല കന്റോണ്‍മെന്റ് എ.സി.പിയെ ഏല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ജി.ശക്തിധരന്റെ മൊഴിയെടുക്കുന്നത്.

എന്നാല്‍, മാധ്യമങ്ങളോട് ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ജി.ശക്തിധരന്‍ പറഞ്ഞു. ‘കലൂരിലെ ദേശാഭിമാനി ഓഫിസില്‍ 2 ദിവസം തങ്ങിയപ്പോള്‍ ചില വന്‍തോക്കുകള്‍ ഉന്നതനായ നേതാവിനെ സന്ദര്‍ശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവര്‍ത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയില്‍ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറില്‍ ഉണ്ടായിരുന്നു’- ഇതായിരുന്നു ശക്തിധരന്റെ ആരോപണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *