Breaking News

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം; 2 പേര്‍ അറസ്റ്റില്‍: സംഭവം എറണാകുളത്ത്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍, ജോസനീല്‍ എന്നിവരാണ് അറസ്റ്റിലായത്. ഹൗസ് സര്‍ജന്‍ ഹരീഷ് മുഹമ്മദിനെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതോടെയാണ് പ്രതികള്‍ ഹരീഷ് മുഹമ്മദിനെ മര്‍ദ്ദിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ വനിതാ ഡോക്ടറുടെ ദേഹത്ത് സ്പര്‍ശിക്കാന്‍ ശ്രമം നടത്തി. ഇത് ഹൗസ് സര്‍ജന്‍ ഹരീഷ് മുഹമ്മദ് ചോദ്യം ചെയ്തതോടെ പ്രതികള്‍ അദ്ദേഹത്തിന് നേരെ ആക്രമണം നടത്തുകയാണുണ്ടായത്. സംഭവത്തിന് ശേഷം പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. അതാണ് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. 2012ലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *