

വര്‍ക്കല: വടശ്ശേരിക്കോണത്ത് മകളുടെ വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി ശിവഗിരി മഠത്തിലെ സ്വാമിമാര്‍ എത്തി. വിശാലാനന്ദ സ്വാമികള്‍, അംബികാനന്ദ സ്വാമികള്‍, ഹംസതീര്ത്ഥസ്വാമികള്, വീരജാനന്ദ സ്വാമികള്‍, അസംഗാനന്ദഗിരി സ്വാമികള്‍, ജ്ഞാനതീര്‍ത്ഥ സ്വാമികള്‍ എന്നിവരുള്‍പ്പെട്ട സ്വാമിമാരുടെ സംഘമാണ് രാജുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. രാജുവിന്റെ കുടുംബാംഗങ്ങളെ എല്ലാരെയും ഒത്തുചേര്‍ത്ത് പൂജയും പ്രാര്‍ത്ഥനയും നടത്തിയ ശേഷമാണ് സ്വാമിമാര്‍ മടങ്ങിയത്.

