

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളുടെ കാര്യത്തില്‍ വാക്കുപാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. പ്രഖ്യാപിച്ചത് പോലെ സെപ്തംബര്‍ 15 മുതല്‍ തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം നല്‍കുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് വേതനം നല്‍കുക.

സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല് വില കുറയ്ക്കല്‍, ദളിതര്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമായി ക്ഷേമപദ്ധതികള്‍, വീട്ടമ്മമാര്‍ക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളുമായിട്ടായിരുന്നു സ്റ്റാലിന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരത്തിലേറിയതോടെ ഇതില്‍ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിന് നടപ്പിലാക്കി വരികയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക ജോലികള്‍ക്ക് ശമ്പളം നല്‍കാനുള്ള പദ്ധതിയുമാണ് ഇതില്‍ കൂടുതലായി സ്വീകരിക്കപ്പെട്ടത്. ധാരാളം ജനക്ഷേമ പദ്ധതികള്‍ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിന് സര്‍ക്കാരിനായെന്നാണ് പൊതുവിലയിരുത്തല്‍.

